കൊച്ചി: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി എറണാകുളത്ത് പര്യടനം നടത്തുന്ന രാഹുൽ ഗാന്ധിയെ കാത്തിരിക്കുന്നത് വിഭവസമൃദ്ധമായ ഭക്ഷണം.അപ്പം, നൂൽ പൊറോട്ട, മാങ്ങയിട്ട മീൻ കറി, ചിക്കൻ വരട്ടിയത്, മട്ടൻ ബിരിയാണി, പനീർ മാങ്ങാക്കറി, ആലപ്പി വെജിറ്റബിൾ കറി, പുലാവ്, ഗോബി 65, മാങ്ങാ ചമ്മന്തി, മട്ട അരിയുടെ ചോറ്, മീൻ വറ്റിച്ചത്, സാമ്പാർ, തോരൻ, പുളിശ്ശേരി, മെഴുക്ക് പുരട്ടി, പപ്പടം, തണുത്ത ഇളനീർ പായസം തുടങ്ങിയ വിഭവങ്ങളാണ് ഉച്ച ഭക്ഷണത്തിനായി ഒരുക്കുന്നത്.
ഉച്ചയ്ക്ക് ഒരു മണിയോടെ കളമശ്ശേരി ഞാലകം കൺവെൻഷൻ സെന്ററിലെത്തുന്ന രാഹുലിനെ കാത്തിരിക്കുന്നതാണ് ഇത്രയധികം വിഭവങ്ങൾ.കെപിസിസി അംഗം ജമാൽ മണക്കാടനാണ് രാഹുൽ ഗാന്ധിയുടെ ഉച്ചഭക്ഷണത്തിന്റെ ചുമതല.
വൈകീട്ട് നാലിന് ഇടപ്പളളി ടോളിൽ നിന്ന് ആലുവയിലേക്ക് പദയാത്ര തുടരും. രാത്രി ഏഴിന് ആലുവ സെമിനാരിപ്പടി ജംങ്ഷനിൽ ഇന്നത്തെ യാത്ര അവസാനിപ്പിക്കും. സമാപന സ്ഥലത്ത് രാഹുൽ ഗാന്ധി സംസാരിക്കും.ആലുവ യുസി കോളേജിലാണ് രാഹുൽ ഗാന്ധിയും പ്രവർത്തകരും താമസിക്കുക.
Comments