പാരിസ്: ഫ്രാൻസിലെ ഇന്ത്യൻ അംബാസഡർ ജാവേദ് അഷ്‌റഫുമായി കൂടിക്കാഴ്ച നടത്തി ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.ഫ്രാൻസിലെ പാരിസ് ടോപ് റെസ ഫെയറിൽ കേരള ടൂറിസത്തിന്റെ പവലിയനിൽ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.
കേരളവും ഫ്രാൻസുമായുള്ള വിനോദസഞ്ചാര സാധ്യതകളെ കുറിച്ച് ഇന്ത്യൻ അംബാസിഡറുമായി വിശദമായി ചർച്ച ചെയ്തുവെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഫ്രാൻസുമായി സാംസ്‌കാരിക വിനിമയ ബന്ധങ്ങൾ ശക്തമായിട്ടുള്ള പ്രദേശങ്ങളിലെ ടൂറിസം ഓപ്പറേറ്റർമാരുടെ പ്രധാന സംഗമ സ്ഥലമാണ് പാരിസ് ടോപ് റെസ ഫെയർ.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായി എത്തിയ അദ്ദേഹം, നാളെ കേരളത്തിൽ തിരിച്ചെത്തും.അതേസമയം ഒക്ടോബർ 1 മുതൽ 14 വരെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വിദേശ സന്ദർശനം നടത്തും. ലണ്ടൻ, ഫ്രാൻസ്, ഫിൻലാൻഡ്, നോർവേ എന്നീ രാജ്യങ്ങളാണ് സന്ദർശിക്കുക.
കേരളം കടക്കെണിയിലായിരിക്കുമ്പോൾ മന്ത്രിമാർ സംഘം ചേർന്ന് വിദേശയാത്ര നടത്താൻ തീരുമാനിച്ചത് ഏറെ വിമർശനത്തിന് കാരണമായിരുന്നു.ആറര വർഷത്തെ എൽഡിഎഫ് ഭരണത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് 85 വിദേശ യാത്രകളാണ് നടത്തിയത്. ഇതിൽ 15 യാത്രകൾ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാമത്. 13 യാത്രകളുമായി കടകംപള്ളി സുരേന്ദ്രനും 7 യാത്രകളുമായി ഇപി ജയരാജനും ഒപ്പമുണ്ട്.
Comments