കൊറോണയും പ്രളയവും തീർത്ത നിയന്ത്രണങ്ങൾക്ക് ശേഷം മലയാളികൾ അടിച്ചുപൊളിച്ചാഘോഷിച്ച ഓണമാണ് ഈ കഴിഞ്ഞുപോയത്. മലയാളികൾ എവിടെയുണ്ടോ അവിടെയെല്ലാം പൂവിളിയും പൂക്കളവുമായി ഓണം ആഘോഷിച്ചു. എന്തിനേറെ പറയുന്നു അന്റാർട്ടിക്കയിൽ വരെ മലയാളികൾ ചേർന്ന് ഓണം ആഘോഷമായി കൊണ്ടാടി.
അന്റാർട്ടിക്കയിൽ മൈനസ് 25 ഡിഗ്രി സെൽഷ്യസിലായിരുന്നു മലയാളികളുടെ ഓണാഘോഷം. അത്തപൂക്കളത്തിന് പകരം ഐസിന് മുകളിൽ കളം കൊത്തിയെടുത്താണ് അഞ്ചംഗസംഘം ഓണം ആഘോഷിച്ചത്.
ആനന്ദ് മഹീന്ദ്രയാണ് ഓണം ആഘോഷിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. അന്റാർട്ടിക്കയിലാണെങ്കിലും ഓണം ആഘോഷിക്കുന്നതിൽ നിന്ന് ഇന്ത്യക്കാരെ തടയാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹം കുറിച്ചത്.
Comments