ബെയ്ജിംഗ് : വിനോദ സഞ്ചാര മേഖലയിലെ നിയമങ്ങൾ ലഘൂകരിക്കാൻ കരട് ചട്ടങ്ങൾ പുറക്കിറക്കി ചൈന. രാജ്യത്തേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് സുഗമമാക്കുന്നതിനും അതിർത്തി മേഖലകളിൽ വിനോദ സഞ്ചാരം വർദ്ധിപ്പിക്കുന്നതിനും വേണ്ടിയാണ് ചട്ടങ്ങൾ പുറത്തിറക്കിയത്. ഇതിന്റെ വിവരങ്ങൾ വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനികൾക്ക് സർക്കാർ കൈമാറും.
സെപ്തംബർ 19 ന് സാംസ്കാരിക ടൂറിസം മന്ത്രാലയം പുറപ്പെടുവിച്ച കരട് നയരേഖ പ്രകാരമാകും ഇത് സാധ്യമാക്കുക. സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചതുമായി ബന്ധമുള്ള സ്ഥലങ്ങളെ പറ്റിയുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. അന്താരാഷ്ട്ര സന്ദർശകർക്ക് അതിർത്തികളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ അനുമതിയുണ്ടാകും. എന്നാൽ ഇത്തരത്തിൽ എത്തുന്ന വിദേശികൾ ചൈനയുടെ ക്വാറന്റൈൻ നിയന്ത്രണങ്ങൾക്ക് വിധേയമാകണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
കൊറോണ മഹാമാരിയുടെ തുടക്കം മുതൽ ചൈനീസ് സർക്കാർ അതിർത്തികൾ അടച്ചിരുന്നു. പ്രത്യേക വിഭാഗത്തിലുള്ള വിദേശ പൗരന്മാരെ മാത്രമേ ഈ സമയം രാജ്യത്തേക്ക് പ്രവേശിക്കാൻ സർക്കാർ അനുവദിച്ചിരുന്നുള്ളൂ. കൂടാതെ കൊറോണ വകഭേദമായ ഒമിക്രോൺ വ്യാപനം നടയുന്നതിനു വേണ്ടി രാജ്യത്തെ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. ഒപ്പം വിവിധ ഇടങ്ങളിൽ ലോക്ക്ഡൗൺ ഉൾപ്പെടെ സർക്കാർ ഏർപ്പെടുത്തുകയും ചെയ്തു.
Comments