പറ്റ്ന: പോപ്പുലർഫ്രണ്ട് ഭീകരതുടെ വേരറുക്കാൻ നിർണായക നീക്കങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 10 സംസ്ഥാനങ്ങൾക്കും പുതുച്ചേരിയ്ക്കും പിന്നാലെ ബിഹാറിലെ പോപ്പുലർഫ്രണ്ട് കേന്ദ്രങ്ങളിലും എൻഐഎ പരിശോധന ആരംഭിച്ചു. ബിഹാറിലെ പുർണിയ ജില്ലയിലെ വിവിധയിടങ്ങളിലാണ് പരിശോധന.
എൻഐഎ, പോലീസ്, ഇഡി എന്നിവരുടെ സംയുക്ത സംഘമാണ് പരിശോധന നടത്തുന്നത്. പോപ്പുലർഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെയും പ്രവർത്തകരുടെയും വീടുകളിലുമാണ് പരിശോധന. നിർണായക രേഖകളും, ഡിവൈസുകളും ഇവിടങ്ങളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് സൂചന.
കേരളം, കർണാടക, അസം, ആന്ധ്രാപ്രദേശ്, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്നാട്, ഡൽഹി, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായിരുന്നു പരിശോധന. ഇവിടങ്ങളിൽ നിന്നും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതായി കണ്ടെത്തിയ 106 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments