തൃശൂർ;ആനപ്പാപ്പാന്മാരാകാൻ നാട് വിട്ട് മൂന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥികൾ. കുന്നംകുളത്താണ് സംഭവം.പഴഞ്ഞി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളായ മൂന്ന് പേരെയാണ് ഇന്ന് വൈകുന്നേരത്തോടെ കാണാതായത്.
ആനപ്പാപ്പാന്മാരാകാൻ നാടു വിടുകയാണെന്ന കത്തെഴുതി വെച്ച ശേഷമാണ് കുട്ടികൾ പോയത്. തങ്ങളെ തിരഞ്ഞ് പോലീസ് വരേണ്ടെന്നും മാസത്തിൽ ഒരിക്കൽ വീട്ടിൽ വന്ന് കൊള്ളാമെന്നും കത്തിൽ പറയുന്നു.
കോട്ടയത്തേക്ക് പോകുന്നുവെന്നാണ് കത്തിലുള്ളത്. ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തി ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് പോയത്. കുട്ടികൾ അവസാനമായി പേരാമംഗലത്ത് ബസ് ഇറങ്ങിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുന്നംകുളം പോലീസ് അന്വേഷണം തുടങ്ങി.
Comments