തൃശ്ശൂർ: ചാവക്കാട് ഹർത്താലിന്റെ പേരിൽ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ പോപ്പുലർഫ്രണ്ട് പ്രവർത്തകൻ പിടിയിൽ. എടക്കഴിയൂർ സ്വദേശി മുഹമ്മദ് റിയാസിനെയാണ് പിടികൂടിയത്. രാവിലെയാണ് ഇയാൾ കെഎസ്ആർടിസി ബസിന് നേരെ കല്ലെറിഞ്ഞത്. ആക്രമണത്തിൽ യാത്രികനായ നൗഷാദിന് പരിക്കേറ്റിരുന്നു.
സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപക ആക്രമണമാണ് പോപ്പുലർഫ്രണ്ട് പ്രവർത്തകർ നടത്തുന്നത്. ഇതിനോടകം തന്നെ 30 ഓളം ബസുകളാണ് പ്രവർത്തകർ ആക്രമിച്ചത്. സർവ്വീസ് നടത്താൻ പോലീസ് സഹായം തേടാനാണ് കെഎസ്ആർടിസിയുടെ തീരുമാനം. സർവ്വീസ് യാത്രക്കാരുടെ തിരക്ക് അനുസരിച്ച് സർവ്വീസുകൾ തുടരാനും തീരുമാനമുണ്ട്.
അക്രമ സംഭവങ്ങളുടെ ഭാഗമായി കോഴിക്കോട് രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുറ്റിക്കാട്ടൂർ സ്വദേശികളെയാണ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിൽ മൂന്ന് പോപ്പുലർഫ്രണ്ട് പ്രവർത്തകരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Comments