കോഴിക്കോട്: പയ്യോളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയുടെ വീടിന് തീയിട്ട് നാട്ടുകാർ. അയനിക്കാട് സ്വദേശി മജീദിന്റെ വീടിനാണ് തീയിട്ടത്. ഇന്നലെ അർദ്ധ രാത്രിയോടെയായിരുന്നു സംഭവം.
പത്താംക്ലാസ് വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിലെ പ്രതിയാണ് മജീദ്. ഇന്നലെ വൈകീട്ട് വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. തുടർന്ന് കുട്ടി ബഹളംവെച്ചു. ഇതോടെ നാട്ടുകാർ ഓടിക്കൂടി മജീദിനെ പിടികൂടുകയായിരുന്നു. തുടർന്ന് പോലീസിനെ ഏൽപ്പിച്ചു.
പോലീസ് ഇയാളുമായി സ്റ്റേഷനിലേക്ക് പോയി. അറസ്റ്റിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടെയായിരുന്നു ജമീദിന്റെ വീടിന് നാട്ടുകാർ തീയിട്ടത്. വീട് പൂർണമായും കത്തി നശിച്ചു. ഒറ്റയ്ക്കാണ് മജീദ് താമസിച്ചുവരുന്നത്. നിരവധി തവണ ഇയാൾ നാട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് വിവരം.
ആരാണ് വീടിന് തീയിട്ടത് എന്നകാര്യം വ്യക്തമല്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments