ചെന്നൈ: ലൈബ്രറി നിർമ്മാണത്തിനായുള്ള ഭൂമി പൂജയ്ക്കിടെ ഹിന്ദു ആചാരങ്ങളെ അപമാനിച്ച് ഡിഎംകെ നേതാവ്. ഡിഎംകെ എംപി സെന്തിൽ കുമാറാണ് ഹിന്ദു ആചാരങ്ങളെ പരസ്യമായി അധിക്ഷേപിച്ചത്. സംഭവത്തിൽ എംപിയ്ക്കെതിരെ ഹിന്ദുക്കളിൽ നിന്നും രൂക്ഷവിമർശനം ഉയരുന്നുണ്ട്.
ലൈബ്രറിയുടെ തറക്കല്ലിടൽ കർമ്മത്തിനായി മഞ്ഞളും കുങ്കുമവും ചാർത്തിയ കല്ല് കാലുകൊണ്ട് തട്ടിയാണ് എംപി ഹിന്ദു ആചാരങ്ങളെ അപമാനിച്ചത്. സ്വന്തം മണ്ഡലമായ ധർമ്മപുരിയിൽ നടന്ന ചടങ്ങിലായിരുന്നു എംപിയുടെ ധിക്കാരപരമായ നടപടി.
ഭൂമി പൂജയിൽ പങ്കെടുക്കാൻ ബന്ധപ്പെട്ടവരുടെ ക്ഷണപ്രകാരം ധർമ്മപുരി എംഎൽഎയ്ക്കൊപ്പമായിരുന്നു സെന്തിൽ കുമാർ എത്തിയത്. പൂജ നടക്കുന്ന സ്ഥലത്ത് എത്തിയ സെന്തിൽ കുമാർ മഞ്ഞളും കുങ്കുമവും ചാർത്തിയിരുന്ന കല്ല് കാലുകൊണ്ട് തട്ടി മാറ്റുകയായിരുന്നു. സംഭവത്തെ വിശ്വാസികൾ ചോദ്യം ചെയ്തതോടെ എംപി വേഗം സ്ഥലം വിടുകയായിരുന്നു.
മാസങ്ങൾക്ക് മുൻപ് മറ്റൊരു ഭൂമി പൂജ ചടങ്ങിലും സെന്തിൽ കുമാർ ഹിന്ദു ആചാരങ്ങളെ അധിക്ഷേപിച്ചിരുന്നു.
Comments