കുവൈത്ത് സിറ്റി: കുവൈറ്റിലെ ബീച്ചിൽ കൂറ്റൻ സ്രാവിനെ കണ്ടെത്തിയതോടെ മുന്നറിയി പ്പുമായി അധികൃതർ. നിരവധി പേർ വരുന്ന ബീച്ചിൽ ആരും കടലിൽ ഇറങ്ങരുതെന്ന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. കുവൈറ്റിലെ സബാഹ് അൽ അഹമ്മദ് എന്ന ബീച്ചി ലാണ് സ്രാവിനെ യാദൃശ്ചികമായി കണ്ടെത്തിയത്.
കടലിലെ തിരകളിൽ വഴിതെറ്റി തീരമേഖലയിലേയ്ക്ക് വന്നതാകാം എന്നതാണ് നിഗമനം. തിരികെ പോകാൻ സാധിക്കാത്ത സ്രാവ് അക്രമകാരിയാകും എന്ന മുന്നറിയിപ്പും അധികൃ തർ നൽകിയിട്ടുണ്ട്. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിനാണ് ആദ്യം വിവരം ലഭിച്ചത്. സ്രാവിന്റെ ദൃശ്യങ്ങൾ ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്.
സബാഹ് അൽ അഹ്മദ് മേഖലയിലെ ബീച്ചുകൾ സന്ദർശിക്കുന്നവർ കനത്ത ജാഗ്രത പാലി ക്കണമെന്നാണ് നിർദ്ദേശം. കടലിൽ നിരീക്ഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച തായും സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്മെന്റ് ട്വീറ്റ് ചെയ്തു.
Comments