കൊച്ചി; സിൽവർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ആവശ്യമായ രേഖകൾ കെ റെയിൽ കോർപ്പറേഷൻ നൽകുന്നില്ലെന്ന് റെയിൽവേ മന്ത്രാലയം.അലൈൻമെന്റ്, ആവശ്യമായി വരുന്ന സ്വകാര്യ ഭൂമി, റെയിൽവേ ഭൂമി തുടങ്ങിയവയുടെ വിശദാംശങ്ങൾ ഇതുവരെ കെആർഡിസിഎൽ നൽകിയിട്ടില്ല.വിശദാംശങ്ങൾ ആവശ്യപ്പെട്ട് കെആർഡിസിഎൽ അധികൃതരെ ബന്ധപ്പെട്ടെങ്കിലും മറുപടി ഉണ്ടായില്ലെന്നും റെയിൽവേ വ്യക്തമാക്കി. ഹൈക്കോടതിയിലാണ് റെയിൽവേ മന്ത്രാലയം ഇക്കാര്യങ്ങൾ അറിയിച്ചത്
ഡി.പി.ആർ സംബന്ധിച്ച നിലപാടിൽ മാറ്റമുണ്ടോയെന്ന് അറിയിക്കാൻ റെയിൽവേയോട് കോടതി ആവശ്യപ്പെട്ടിരുന്നു.തുടർന്നാണ് ഇക്കാര്യത്തിൽ പുതിയ വിശദീകരണ പത്രിക റെയിൽവേ നൽകിയത്.
അതേസമയം ഡി.പി.ആർ. അപൂർണ്ണമാണെന്നാണ് റെയിൽവേയുടെ നിലപാട്.പദ്ധതിയുടെ സാങ്കേതിക വശങ്ങൾ ഡിപിആറിൽ ഉൾക്കൊള്ളിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാറും നേരത്തെ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.സമഗ്രമായ ഡിപിആർ തയ്യാറാക്കുന്നതിനുള്ള അനുമതി നൽകിയിട്ടും ഇതുവരെയായിട്ടും പൂർണ്ണമാക്കിയിട്ടില്ലെന്ന് റെയിൽവേ ചൂണ്ടിക്കാട്ടി. സിൽവർലൈൻ പദ്ധതി നടപ്പാക്കാൻ ഒരുവിധ അനുമതിയും നൽകിയിട്ടില്ലെന്നും നേരത്തെ കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Comments