തിരുവനന്തപുരം:കരമനയിൽ ഫേസ്ബുക്കിൽ ലൈവിട്ട് യുവാവ് ജീവനൊടുക്കി.കരമന കാലടി ഐരാണിമുട്ടം സ്വദേശി രാജ്മോഹൻ മാമ്പഴയാണ് ആത്മഹത്യ ചെയ്തത്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം.
കരമന പോലീസ് വീട്ടിലെത്തിയപ്പോഴേക്കും മരണം സംഭവിച്ചു. പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കരമന സി ഐ അറിയിച്ചു.ഫേസ്ബുക്കിൽ നിന്ന് വീഡിയോ നീക്കം ചെയ്തു.
ഭാര്യ മീനുവുമായി മാസങ്ങളായി അകന്നുകഴിയുകയായിരുന്നു ഫ്രീലാൻസ് വീഡിയോ ഗ്രാഫറായ രാജ്മോഹൻ. ഭാര്യവീട്ടിൽ വെച്ച് ബന്ധുക്കളുടെ മദ്ധ്യസ്ഥതയിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒത്തു തീർപ്പ് ചർച്ചകൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ. യുവാവ് മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
Comments