ബെർലിൻ: മാംസം കഴിക്കുന്ന പുരുഷന്മാർക്കൊപ്പം ലൈംഗികബന്ധം പാടില്ലെന്നും അവർക്ക് ലൈംഗികത നിഷേധിക്കണമെന്നും പ്രമുഖ മൃഗാവകാശ സംഘടനയായ പെറ്റ. മാംസം കഴിക്കുന്ന പുരുഷന്മാർ ഹരിത ഗൃഹവാതകങ്ങൾക്ക് കാരണമാകുന്നതായി സംഘടന അവകാശപ്പെട്ടു. പെറ്റയുടെ ജർമ്മൻ ശാഖയിലെ ഡോക്ടർ കാരിസ് ബെനറ്റാണ് ഇക്കാര്യങ്ങൾ വീഡിയോയിലൂടെ വ്യക്തമാക്കിയത്.
പ്ലോസ് വൺ എന്ന പഠനം ചൂണ്ടിക്കാട്ടിയാണ് മൃഗാവകാശ സംഘടനയുടെ ഈ വിചിത്ര നിർദ്ദേശം. പഠനമനുസരിച്ച് സ്ത്രീകളേക്കാൾ പുരുഷന്മാരാണ് കാലാവസ്ഥാ ദുരന്തങ്ങൾക്ക് കാരണക്കാരാകുന്നത്. മാംസാഹാര ശീലങ്ങൾ വഴി 41 ശതമാനം അധികമലിനീകരണമാണ് പുരുഷന്മാർ വരുത്തി വെയ്ക്കുന്നതെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. പുരുഷന്മാർ അവരുടെ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും സ്ത്രീകൾ അവർക്ക് ലൈംഗികത നിഷേധിക്കണമെന്നും പെറ്റ ആവശ്യപ്പെട്ടു.
കൈയ്യിൽ ബിയർ കുപ്പികളുമായി വിലകൂടിയ ഗ്യാസ് ഗ്രില്ലുകളിൽ സോസേജുകളിൽ പാകം ചെയ്യുന്ന പുരുഷന്മാർ, പുരുഷത്വം തെളിയിക്കാനുള്ള ശ്രമത്തിൽ ബാർബിക്യൂകളും ഗ്രിൽ മാംസവും ഉണ്ടാക്കുന്നു. ഇവർ പരിസ്ഥിതിയെയും മൃഗങ്ങളെയും ദ്രോഹിക്കുകയാണ്.
പുരുഷന്മാർ കൂടുതൽ മാംസം കഴിക്കുന്നത് അർത്ഥമാക്കുന്നത് അവർക്ക് സ്ത്രീകളേക്കാൾ വലിയ കാർബൺ അളവുണ്ടെന്നാണ്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുരുഷന്മാർക്ക് 41 ശതമാനം ഇറച്ചി നികുതിയും ഏർപ്പെടുത്തണമെന്ന് പെറ്റ ആവശ്യപ്പെടുന്നു.
മാംസം കഴിക്കുന്ന പുരുഷന്മാർ കൂടുതലായി ഭൂമിയെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. അത്തരം പുരുഷന്മാരും കൂടി വരുന്നു. വലിയ തരത്തിലുള്ള ദോഷമാണ് അത് നമ്മുടെ ഗ്രഹത്തോട് ചെയ്യുന്നത് എന്നും പെറ്റ അവകാശപ്പെടുന്നു. പെറ്റയുടെ ഈ പ്രസ്താവനെയ്ക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
Comments