തിരുവനന്തപുരം; സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്. ഒരു പവനിന് 160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 36,960 രൂപയായി വർദ്ധിച്ചു. കഴിഞ്ഞ ശനിയാഴ്ച പവന് 400 രൂപ കുറഞ്ഞിരുന്നു. അതിന് ശേഷം മാറ്റമില്ലാതെ തുടരുകയായിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നിട്ടുണ്ട്.20 രൂപയാണ് ഇന്ന് കൂടിയത്.ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4620 രൂപയായി.ശനിയാഴ്ച 50 രൂപ കുറഞ്ഞിരുന്നു.ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നു. 15 രൂപയാണ് ഉയർന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3810 രൂപയാണ്.
അതേസമയം സംസ്ഥാനത്ത് വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്. 62 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ വില. 90 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വിപണി വില.
Comments