മിലാൻ: ഫാഷൻ രംഗത്തെ ഭീമനായ ഗുച്ചിയുടെ ഷോയിൽ അപൂർവ്വ സംഗമം. വിവിധ തരം വസ്ത്രങ്ങളും ചെരുപ്പും ഷൂസും ബാഗുകളുമായി അണിനിരന്നത് 68 ഇരട്ടകളാണ്. ലോകചരിത്രത്തിൽ ആദ്യമായാണ് ഒരു ഫാഷൻ ഷോയിൽ ഇത്രയും അധികം ഇരട്ടകൾ ഒരുമിച്ച് പങ്കെടുക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.
ഇറ്റലിയിലെ അപൂലിയയിലെ കാസിൽ ഡെൽ മോണ്ടേയിലാണ് പരിപാടി സംഘടിപ്പി ക്കപ്പെട്ടത്. ഗുച്ചി ട്വിൻസ്ബർഗ് എന്ന പേരിലാണ് ഫാഷൻ ഷോ നടന്നത്. ഒരു പോലിരിക്കുന്ന ഇരട്ടകളെ തേടിയുള്ള തങ്ങളുടെ ആഹ്വാനത്തിന് ആവേശകരമായ പങ്കാളിത്തമാണ് ലഭിച്ചതെന്ന് ഗുച്ചി കമ്പനി ഉടമകൾ പറഞ്ഞു.
അലെസാന്ദ്രോ മിഷേലെന്ന ഫാഷൻ സിസൈനറുടെ സപ്രിംഗ്- സമ്മർ 2022-23 എന്ന വസ്ത്ര അനുബന്ധ ശേഖരങ്ങളുടെ പ്രദർശനമാണ് ഫാഷൻ ഷോ ആക്കി മാറ്റിയത്. ഫാഷൻ ഷോയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
Comments