തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം കേശവ് മഹാരാജ്. തിങ്കളാഴ്ച രാവിലെയായിരുന്നു അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങൾ കേശവ് മഹാരാജ് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കൻ ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റ് ക്രെയ്ഗ് ഗോവെന്ദറിനൊപ്പമായിരുന്നു കേശവ് മഹാരാജ് ക്ഷേത്രത്തിൽ എത്തിയത്. കേരളത്തിന്റെ പരമ്പരാഗത വേഷമായ വേഷ്ടിയും മുണ്ടും ധരിച്ചായിരുന്നു ഇരുവരും ദർശനം നടത്തിയത്. ക്ഷേത്രത്തിന്റെ മുൻവശത്തു നിന്നായിരുന്നു ഇവർ ചിത്രം പകർത്തിയത്.
ഞായറാഴ്ച പുലർച്ചെയായിരുന്നു കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ടി20 മത്സരത്തിനായി ദക്ഷിണാഫ്രിക്കൻ ടീം എത്തിയത്. ഇന്ന് വൈകീട്ടോടെ ഇന്ത്യൻ താരങ്ങളും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. ബുധനാഴ്ചയാണ് ടി20 മത്സരം.
Comments