കാസർകോട്; ബന്ധുവായ ഭർതൃമതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതി പിടിയിൽ.തൃക്കരിപ്പൂർ മണിയനൊടി അബൂബക്കർ മൻസിലിലെ ടി ഹാരിസിനെയാണ് ചന്തേര എസ് ഐ എം വി ശ്രീദാസ് അറസ്റ്റ് ചെയ്തത്. ചന്തേര സ്വദേശിനിയായ 35കാരിയെ ആണ് ഹാരിസ് പീഡിപ്പിച്ച് ഗർഭിണിയാക്കിയത്.
യുവതിയുടെ അസുഖബാധിതനായ ഭർത്താവിനെ സഹായിക്കാനെന്ന വ്യാജേനയാണ് പ്രതി ഒപ്പം കൂടിയത്. തുടർന്ന് യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തുകയും വഴങ്ങിയില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.
യുവതി പ്രസവിച്ചതോടെ ഇയാൾ കുഞ്ഞിനെ ആവശ്യപ്പെട്ട് വധഭീഷണി മുഴക്കി. ഭർത്താവിനെ കൊല്ലുമെന്നും ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണി മുഴക്കിയതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Comments