ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ തുടരുന്ന രണ്ടാം ഘട്ട എൻഐഎ റെയ്ഡിൽ ഡൽഹിയിൽ മുപ്പതോളം പിഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ.നിസാമുദ്ദീൻ, ഷഹീൻ ബാഗ് എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് എൻഐഎയും മറ്റ് ഏജൻസികളും റെയ്ഡ് നടത്തുന്നത്. ആക്രമണങ്ങൾ ഉണ്ടാകാതിരിക്കുന്നതിനായി ജാമിയ നഗറിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെല്ലിന്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുന്നത്. അന്വേഷണങ്ങൾ പുരോഗമിക്കുന്നതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
രണ്ടാംഘട്ട റെയ്ഡിൽ എട്ട് സംസ്ഥാനങ്ങളിൽ നിന്നായി 170-ലധികം പേരെയാണ് കസ്റ്റഡിയിലെടുത്തത്. കർണാടക, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഡൽഹി,മധ്യപ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിലാണ് റെയ്ഡ് പുരോഗമിക്കുന്നത്.
Comments