രാത്രിയെ ഭയപ്പെടുന്ന ചുരുക്കം ചിലർ എങ്കിലും ഉണ്ടാകാം. തനിച്ച് പാത്രി രാത്രികളിൽ ഒറ്റക്ക് യാത്ര ചെയ്യുന്നതിനെ പറ്റി ഒന്നും ചിന്തിക്കാൻ കഴിയാത്തവർ. ചിലർക്കാണെങ്കിൽ നല്ല ധൈര്യം ആവും ഉണ്ടാവുക. ഏതു സമയവും അവർ തയ്യാറാണ് എങ്ങോട്ട് വേണം എങ്കിലും പോകാൻ. എന്നാൽ ഒരു പാതിരാത്രി ഉറക്കത്തിൽ നിന്നും ഉണർന്ന് നോക്കുമ്പോൾ പെട്ടന്ന് ഒരു വെളുത്ത രൂപം കണ്ടാലോ . അടുത്ത വീട്ടിലെ ടെറസിലൂടെ അവ നടക്കുകയാണെങ്കിലോ. ഒന്നു ഞെട്ടാത്തവരായി ആരും ഉണ്ടാവില്ല. അത്തരത്തിലുള്ള നിരവധി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വരാറുണ്ട്. ഇപ്പോഴിതാ വീണ്ടും അങ്ങനെ ഒരു ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ പ്രചരിക്കുകയാണ്.
വാരാണസിയിലാണ് സംഭവം. ബാഡി ഗാബി പ്രദേശത്തെ വിഡിഎ കോളനിയിൽ നിന്നും ഉള്ള ദൃശ്യങ്ങളാണ് വാട്ട്സ്ആപ്പിലൂടെ വൈറലായിരിക്കുന്നത്. ഇതോടെ പ്രദേശ വാസികൾ ഒന്നാകെ ഭയന്നിരിക്കുകയാണ്. നിഴൽ പോലെ ഒരു രൂപം ടെറസിന് മുകളിലൂടെ നടക്കുന്നതാണ് ദൃശ്യത്തിൽ കാണാൻ സാധിക്കുന്നത്. മൂന്ന് വീഡിയോകളാണ് ഇത്തരത്തിൽ പ്രചരിക്കുന്നത്.
സംഭവത്തിൽ ഭേലുപുർ പോലീസ് സ്റ്റേഷനിൽ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആളുകൾ ഭയന്നിരിക്കുകയാണ്. പരാതിയുടെ അടിസ്ഥാനത്തിൽ എന്ത് എന്ന് അറിയാത്ത് സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രദേശത്ത് പട്രോളിംഗ് കൂടുതൽ ശക്തമാക്കിയിട്ടുണ്ടെന്നും ഭേലുപുർ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായ രമാകാന്ത് ദുബേ പറഞ്ഞു.
എന്നാൽ ദൃശ്യങ്ങൾ സത്യമാണെന്നും അല്ലെന്നും വിശ്വസിക്കുന്ന നിരവധി പേർ തങ്ങളുടെ അഭിപ്രായങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇത്തരം വ്യാജവീഡിയോകൾ പ്രചരിപ്പിക്കരുത് എന്ന് വാരാണസിയിലെ ജനങ്ങളോട് ഡിസിപി ആവശ്യപ്പെട്ടു.
Comments