കൊല്ലം: രാജ്യത്ത് മികച്ച റോഡുകളുള്ള സംസ്ഥാനം കേരളമാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. നല്ല റോഡുകൾ കാണാതെ പോകുന്നതിന്റെ കാരണം ചെറിയ റോഡ് തകർച്ചകളെ പർവ്വതീകരിച്ച് കാണിക്കുന്നതു കൊണ്ടാണെന്നാണ് മന്ത്രിയുടെ വാദം. കൊട്ടാരക്കരയില്‍ തൃക്കണ്ണമംഗല്‍-പ്ലാപ്പള്ളി- സദാനന്ദപുരം റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ റോഡുകളുടെ തകർച്ചയ്ക്ക് കാരണം കലാവസ്ഥ വൃതിയാനമാണ്. അതിനാല്‍ റോഡ് സുരക്ഷയ്ക്ക് പ്രത്യേകം സംവിധാനം ഒരുക്കാനാണ് സർക്കാർ തീരുമാനം. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും പശ്ചാത്തല വികസന രംഗത്ത് കേരളം മുന്നേറുകയാണെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ധനമന്ത്രി കെ.എന്‍ ബാലഗോപാലനും പറഞ്ഞു.
ജില്ലയിലെ റോഡുകളില്‍ സന്ദര്‍ശനം നടത്തിയെന്നും ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തി പ്രശ്നങ്ങള്‍ പരിശോധിച്ചതായും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ജില്ലയിലെ പ്രധാനപ്പെട്ട റോഡുകള്‍, പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികള്‍, കെട്ടിടം, പാലം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിങ്ങനെയെല്ലാം പരിശോധിച്ചു. പ്രധാന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് ഇടപെടുന്നതെന്നും റിയാസ് പറഞ്ഞു.
Comments