തിരുവനന്തപുരം: വെമ്പായത്ത് സ്ത്രീകൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. വട്ടപ്പാറ മണലി ഏകലവ്യയെയാണ് അറസ്റ്റ് ചെയ്തത്. വട്ടപ്പാറ കാണക്കോട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.
രാത്രി കാലങ്ങളിൽ സ്ത്രീകൾ മാത്രം താമസിക്കുന്ന വീടുകളിലെത്തിയാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്താറുള്ളത്. കഴിഞ്ഞ ദിവസം ആരുമില്ലാത്ത നേരത്ത് കാണക്കോട് സ്വദേശിനിയുടെ വീട്ടിൽ എത്തിയ ഏകലവ്യ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. തുടർന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു.
സ്ത്രീകൾക്ക് നേരെ സ്ഥിരമായി ഇയാൾ നഗ്നതാ പ്രദർശനം നടത്താറുണ്ടെന്ന് പോലീസ് പറഞ്ഞു. ലഹരിയ്ക്ക് അടിമ കൂടിയാണ് ഏകലവ്യ. ഇയാൾക്കെതിരെ വട്ടപ്പാറ സ്റ്റേഷനിൽ അഞ്ച് ക്രിമിനൽ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ സിഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഏകലവ്യയെ പിടികൂടിയത്. സബ് ഇൻസ്പെക്ടർമാരായ സുനിൽ ഗോപി, മഞ്ജു, സലീൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Comments