കോഴിക്കോട്: ഹിജാബ് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് സ്കൂളിൽ നിന്നും വിദ്യാർത്ഥിനിയുടെ ടിസി വാങ്ങി പിതാവ്. കോഴിക്കോട് പ്രൊവിഡൻസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നിന്നാണ് ടിസി വാങ്ങിയത്. സ്കൂളിൽ മുസ്ലീം വിദ്യാർത്ഥിനികൾക്ക് ഹിജാബിന് വിലക്കുണ്ട്.
പ്ലസ് വൺ വിദ്യാർത്ഥിനിയുടെ പിതാവാണ് ടിസി വാങ്ങിയത്. സ്കൂളിൽ അഡ്മിഷൻ എടുക്കാൻ ഹിജാബ് ധരിച്ചാണ് വിദ്യാർത്ഥിനി സ്കൂളിൽ എത്തിയത്. ഇത് കണ്ടതോടെ സ്കൂളിൽ ഹിജാബ് അനുവദിക്കില്ലെന്ന് കുട്ടിയുടെ പിതാവ് മുസ്തഫ അമ്മിണിപ്പറമ്പിനോട് അദ്ധ്യാപകർ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഹിജാബില്ലെങ്കിൽ സ്കൂളിൽ പോകില്ലെന്ന് കുട്ടി അറിയിക്കുകയായിരുന്നു.
ഹിജാബിനേർപ്പെടുത്തിയ വിലക്ക് പിൻവലിക്കാൻ മുസ്തഫ സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടു. എന്നാൽ വിലക്ക് നീക്കില്ലെന്നായിരുന്നു സ്കൂൾ അധികൃതരുടെ നിലപാട്. ഇതിൽ അരിശംപൂണ്ട മുസ്തഫ ടി.സി വാങ്ങുകയായിരുന്നു.
Comments