ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട് ആലപ്പുഴയിലും പരിശോധന. ജില്ലയിൽ എസ്ഡിപിഐ നേതാക്കളുടെ വീടുകളിലാണ് പരിശോധന നടത്തിയത്. രണ്ട് നേതാക്കളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ബാങ്ക് അക്കൗണ്ട് രേഖകൾ പിടിച്ചെടുത്തു.
പുറക്കാട്, അമ്പലപ്പുഴ എന്നിവിടങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്. എസ്ഡിപഐ പുറക്കാട് പഞ്ചായത്ത് സെക്രട്ടി സുനീറിന്റെയും, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അംഗം നജീബിന്റെയും വീടുകളിലാണ് പരിശോധന നടത്തിയത്. ഹർത്താലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കണ്ടെത്തുന്നതിന് വേണ്ടിയാണ് റെയ്ഡ്. ഹർത്താലിൽ പരക്കെ ആക്രമണങ്ങൾ നടത്തിയ ഇരുവരെയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നേരത്തെ പാലക്കാടും, വയനാടും പോപ്പുലർഫ്രണ്ട് കേന്ദ്രങ്ങളിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്ഡിപിഐ പ്രവർത്തകരുടെ വീട്ടിലും പരിശോധന നടത്തുന്നത്.
Comments