ന്യൂഡൽഹി: ഏൽപ്പിച്ച ചുമതല ഭംഗിയായി നിർവഹിച്ചതിന്റെ ചാരിതാർത്ഥ്യത്തിൽ ദേശീയ ടീമിലേക്ക് ഗംഭീര മടങ്ങി വരവിനൊരുങ്ങി മലയാളി താരം സഞ്ജു സാംസൺ. ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിക്കുന്ന സാഹചര്യത്തിൽ, ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ സഞ്ജു ഇന്ത്യയുടെ വൈസ് ക്യാപ്ടനായേക്കും എന്നാണ് സൂചന.
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 11 വരെയാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പര. ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്. ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ഉടൻ പ്രഖ്യാപിക്കും.
ശിഖർ ധവാനായിരിക്കും ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ നയിക്കുക. സിംബാബ്വെയ്ക്കെതിരായ ഏകദിന പരമ്പരയിൽ സഞ്ജു ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ന്യൂസിലാൻഡ് എ ടീമിനെതിരായ പരമ്പരയിലെ ഇന്ത്യൻ വിജയങ്ങളിൽ സഞ്ജുവിന്റെ ക്യാപ്ടൻസി നിർണ്ണായകമായിരുന്നു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ ഫൈനലിൽ എത്തിച്ച പ്രകടനവും സഞ്ജുവിന് തുണയാകും എന്നാണ് വിവരം.
Comments