കണ്ണൂർ : കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് നേതാവ് അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് നൗഫൽ സി പിയാണ് അറസ്റ്റിലായത്. മട്ടന്നൂർ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ജില്ലയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും ഇന്ന് വ്യാപക റെയ്ഡ് നടന്നിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ഹർത്താലിന്റെ മറവിൽ അക്രമത്തിന് ആഹ്വാനം ചെയ്തതിനാണ് അറസ്റ്റ്
വയനാട്, പാലക്കാട്, ആലപ്പുഴ ജില്ലകളിലും പോലീസ് വ്യാപകമായ റെയ്ഡ് നടത്തിയിരുന്നു. വയനാട്ടിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്റെ കടയിൽ നിന്ന് വടിവാളുകൾ കണ്ടെടുത്തു. പാലക്കാട് നഗരത്തിൽ മാത്രം 20 മേഖലകളിൽ റെയ്ഡ് നടത്തി. ശങ്കുവാരതോട്, ബി.ഒ.സി.റോഡ്, ചടനാംകുറുശ്ശി, കൽമണ്ഡപം, ഒലവക്കോട്, പറക്കുന്നം, പള്ളിസ്ട്രീറ്റ് പട്ടിക്കര, പേഴുംകര, പൂക്കാര തോട്ടം തുടങ്ങിയ മേഖലകളിലാണ് റെയ്ഡ് നടത്തിയത്.
ആലപ്പുഴയിൽ എസ്ഡിപിഐ നേതാക്കളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ബാങ്ക് അക്കൗണ്ട് രേഖകൾ പിടിച്ചെടുത്തു. എസ്ഡിപിഐ പുറക്കാട് പഞ്ചായത്ത് സെക്രട്ടി സുനീറിന്റെ വീട്ടിലും അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അംഗം നജീബിന്റെ വീട്ടിലും പരിശോധന നടത്തി. ഹർത്താല്‍ അക്രമക്കേസിൽ ഇരുവരും അറസ്റ്റിലായിരുന്നു.
Comments