തിരുവനന്തപുരം: വർക്കലയിൽ പെൺകുട്ടികളോട് നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. വർക്കല ചെമ്മരുതി മുട്ടപ്പലം വട്ടപ്ലാമൂട് കോളനിയിൽ മുണ്ടാസ് എന്നു വിളിയ്ക്കുന്ന അജയകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. അയിരൂർ പോലീസിന്റേതാണ് നടപടി.
പെൺകുട്ടികളും സ്ത്രീകളും നടന്നുപോകുന്ന വഴിയിൽ കാത്തുനിന്നാണ് ഇയാൾ സ്ഥിരമായി നഗ്നതാ പ്രദർശനം നടത്താറുള്ളത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അജയകുമാറിനെ അറസ്റ്റ് ചെയ്തത്.
പോക്സോ നിയമപ്രകാരമാണ് അജയകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Comments