ശ്രീനഗർ: കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ കൂടി വധിച്ച് സുരക്ഷാ സേന. ജെയ് ഷെ മുഹമ്മദ് ഭീകരനായ മുഹമ്മദ് ഷാഫി ഗനിയെയാണ് വധിച്ചത്. ഇതോടെ ഏറ്റുമുട്ടലിൽ വധിച്ച ഭീകരരുടെ എണ്ണം രണ്ടായി.
കുൽഗാമിലെ അഹ്വട്ടൂ മേഖലയിലാണ് ഏറ്റുമുട്ടൽ. ബട്പോര സ്വദേശിയാണ് മുഹമ്മദ് ഷാഫി ഗാനി. നേരത്തെ രണ്ട് ഭീകരരെ സൈന്യം വളഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ സൈന്യം വധിച്ച ഭീകരനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഗോപാൽപോര സ്വദേശിയായ മുഹമ്മദ് ആസിഫ് വാനിയെയാണ് വധിച്ചത് എന്നാണ് ജമ്മു കശ്മീർ പോലീസ് അറിയിക്കുന്നത്.
വൈകീട്ടോടെയായിരുന്നു അഹ്വട്ടുവിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകര വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പരിശോധനയ്ക്കായി എത്തിയതായിരുന്നു സുരക്ഷാ സേന. ഇതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്നലെ കുൽഗാമിലെ ബട്പോരയിൽ രണ്ട് ജെയ്ഷെ ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു.
Comments