പാലക്കാട്; ഭർത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. പാലക്കാട് കോതക്കുറിശ്ശിയിലാണ് സംഭവം. രജനി (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തു. മകൾ അനഘയ്ക്കും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്.
കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. പുലർച്ചെ രണ്ടു മണിയോടെയാണ് കൊലപാതകം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന രജനിയെയും മകളെയും കൃഷ്ണദാസ് വെട്ടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
കഴുത്തിൽ ഗുരുതരമായി പരുക്കേറ്റ മകൾ ചികിത്സയിലാണ്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൃഷ്ണദാസ് ഏറെ അസ്വസ്ഥനായിരുന്നുവെന്ന് അയൽവാസികൾ വ്യക്തമാക്കി.
Comments