മലപ്പുറം : പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ അക്രമം നടത്തിയ സംഭവത്തിൽ മലപ്പുറം ജില്ലയിൽ 6 എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ . അക്രമവുമായി ബന്ധപ്പെട്ട് ജില്ലയിലെ 18 കേന്ദ്രങ്ങളിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് 6 പേരെ അറസ്റ്റ് ചെയ്തത്. പൊന്നാനിയിൽ മൂന്ന് പേരും പെരുമ്പടപ്പ് രണ്ട് പേരും തിരൂരിൽ ഒരാളുമാണ് അറസ്റ്റിലായത്.
ഹർത്താൽ ദിനത്തിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മലപ്പുറത്ത് ആണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 34 കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിന് പുറമെ ഹർത്താലുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിൽ എസ്ഡിപിഐ നേതാക്കളുടെ വീടുകളിൽ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയിരുന്നു. രണ്ട് നേതാക്കളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ബാങ്ക് അക്കൗണ്ട് രേഖകൾ പിടിച്ചെടുത്തു. പുറക്കാട്, അമ്പലപ്പുഴ എന്നിവിടങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്.
എസ്ഡിപഐ പുറക്കാട് പഞ്ചായത്ത് സെക്രട്ടി സുനീറിന്റെയും, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അംഗം നജീബിന്റെയും വീടുകളിലാണ് പരിശോധന നടത്തിയത്. ഹർത്താലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ കണ്ടെത്തുന്നതിന് വേണ്ടി ആയിരുന്നു പരിശോധന.
ഹർത്താലിൽ പരക്കെ ആക്രമണങ്ങൾ നടത്തിയ ഇരുവരെയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.നേരത്തെ പാലക്കാടും, വയനാടും പോപ്പുലർഫ്രണ്ട് കേന്ദ്രങ്ങളിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്ഡിപിഐ പ്രവർത്തകരുടെ വീട്ടിലും പരിശോധന നടത്തുന്നത്.
Comments