ബംഗളൂരു: രാജ്യത്തിന് ഭീഷണിയായിരുന്ന പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെ സ്വാഗതം ചെയ്ത് കർണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അഞ്ച് വർഷത്തേയ്‌ക്ക് നിരോധനമേർപ്പെടുത്തിയത്. പിഎഫ്‌ഐയ്‌ക്കും മറ്റ് അനുബന്ധ സംഘടനകൾക്കുമാണ് നിരോധനം.
ഉചിതമായ നടപടിയാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്ന് ജ്ഞാനേന്ദ്ര പറഞ്ഞു. പിഎഫ്‌ഐയുടെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ(എഐഐസി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷൻ (എൻസിഎച്ച്‌ഐആർഒ), നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, കേരള റിഹാബ് റൗണ്ടേഷൻ എന്നിവയാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്.
രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്താണ് നടപടി. രാജ്യത്ത് ഭീകര പ്രവർത്തനം നടത്തിയതിനും ഭീകര പ്രവർത്തനത്തിന് ധനസമാഹരണം നടത്തിയതിനും യുവാക്കളെ റിക്രൂട്ട് ചെയ്തതിനുമാണ് നടപടി.
Comments