ലക്ഷ്യമിട്ടത് ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാൻ; ഉഗ്ര സ്ഫോടക ശേഷിയുള്ള ബോംബുണ്ടാക്കാൻ പരിശീലനം; പോപ്പുലർ ഫ്രണ്ട് ഭീകരതയ്ക്ക് പൂട്ടുവീഴുമ്പോൾ
Sunday, September 24 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ലക്ഷ്യമിട്ടത് ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാൻ; ഉഗ്ര സ്ഫോടക ശേഷിയുള്ള ബോംബുണ്ടാക്കാൻ പരിശീലനം; പോപ്പുലർ ഫ്രണ്ട് ഭീകരതയ്‌ക്ക് പൂട്ടുവീഴുമ്പോൾ

From a course on bomb-making, Ghazwa-e-Hind to Mission 2047 document: Here is what was recovered in PFI raids

Janam Web Desk by Janam Web Desk
Sep 28, 2022, 03:45 pm IST
A A
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മതഭ്രാന്തുമായി രാജ്യത്ത് വിഹരിക്കാൻ പദ്ധതിയിട്ടിരുന്ന ഭീകരസംഘടനയെയാണ് ഇന്ന് കേന്ദ്രസർക്കാർ നിരോധിച്ചിരിക്കുന്നത്. ഭാരതത്തെ പൂർണ്ണമായും ഇസ്ലാമിക രാജ്യമാക്കാനും ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യാനും പദ്ധതിയിട്ട ഭീകരരാണ് അഴിയെണ്ണാൻ പോകുന്നത്.കഴിഞ്ഞ കുറച്ചു കാലങ്ങളായി പോപ്പുലർ ഫ്രണ്ട് ഭീകരർ രാജ്യത്ത് നടത്തി വരുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളാണ് സംഘടനയുടെ നിരോധത്തിലേക്കുള്ള വഴി വേഗത്തിലാക്കിയത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന റെയ്ഡുകളിൽ കണ്ടെത്തിയ നിർണായക വിവരങ്ങളും ഭീകരസംഘടനയെ രാജ്യത്ത് നിന്ന് എത്രയും പെട്ടന്ന് തുടച്ചു നീക്കണമെന്ന തീരുമാനത്തിലേക്കെത്തിച്ചു.പിഎഫ്‌ഐ കേന്ദ്രങ്ങളിൽ ദേശീയ അന്വേഷ ഏജൻസികൾ കണ്ടെത്തിയ ചില കാര്യങ്ങൾ ഭീകരതയ്‌ക്കായി അവർ എത്രത്തോളം ആസൂത്രണം ചെയ്തിരുന്നുവെന്നതിന്റെ തെളിവാണ്.

എങ്ങനെ മികച്ച ഐഇഡി നിർമ്മിക്കാം എന്നതിനെ കുറിച്ചുള്ള ഗൈഡുകളും കുറിപ്പുകളുമാണ് മിക്ക പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലും കണ്ടെത്തിയ ഒരു തെളിവ്. ബരാബങ്കിയിൽ നിന്നുള്ള പിഎഫ്‌ഐ നേതാക്കളായ മൊഹമ്മദ് നദീമിൽ നിന്നും ഖാദ്രയിൽ നിന്നുള്ള അഹമ്മദ് ബേഗ് നദ്വിയിൽ നിന്നും ഇത് കണ്ടെത്തിയിരുന്നു.’എളുപ്പത്തിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് ഐഇഡികൾ എങ്ങനെ നിർമ്മിക്കാം എന്നതിനെക്കുറിച്ചുള്ള ഒരു ഹ്രസ്വ കോഴ്‌സ്’ എന്നാണ് ഗൈഡിന്റെ തലക്കെട്ട്. അമുസ്ലീമായവരെയെല്ലാം യുദ്ധം ചെയ്ത് കൊല്ലുകയെന്നും ഗൈഡ് ആഹ്വാനം ചെയ്യുന്നു. മുസ്ലീം യുവാക്കൾക്ക് ബോബ് ഉണ്ടാക്കാൻ അറിയുമെങ്കിൽ അവരെ പ്രോത്സാഹിപ്പിക്കുക എന്നും ഗൈഡിൽ പറയുന്നു.

അത്യാധുനിക ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടൈ വലിയ ശേഖരമാണ് മറ്റൊന്ന്. സംശങ്ങൾക്കൊന്നും ഇട വരുത്താതെ പരസ്പ്പരം ആശയവിനിമയം നടത്താനും കലാപങ്ങൾ ആസൂത്രണം ചെയ്യാനുമാണ് ഇവ ഉപയോഗിച്ചിരുന്നത്.തമിഴ്‌നാട്ടിലെ രാംനാട് ജില്ലയിലെ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ബറകത്തുള്ളയുടെ വസതിയിൽ നിന്ന് രണ്ട് ലോറൻസ് എൽഎച്ച്ആർ-80 കണ്ടെടുത്തു. ലോറൻസ് എൽഎച്ച്ആർ80 ഒരു ഹാൻഡ്‌ഹെൽഡ് റേഡിയോയും ജിപിഎസ് സൗകര്യമുള്ള നാവിഗേറ്ററും ആണ്.

പല കേന്ദ്രങ്ങളിൽ നിന്നും കണക്കിൽപ്പെടാത്ത പണവും സ്വർണവും കണ്ടെത്തി,വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിച്ചതിന്റെയും അഭ്യർത്ഥിച്ചതിന്റെയും തെളിവുകളും കണ്ടുകിട്ടിയിരുന്നു. വിഷൻ 2047 നെ കുറിച്ചുള്ള വിവരങ്ങളടങ്ങിയ ഫയലുകളും സിഡികളും പെൻഡ്രൈവുകളും പിഎഫ്‌ഐയുടെ മഹാരാഷ്‌ട്ര സംസ്ഥാന പ്രസിഡന്റിന്റെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. ഗസ്‌വ ഇ ഹിന്ദിനെ കുറിച്ചുള്ള നിരോധിത പുസ്തകങ്ങളും കണ്ടെടുത്തിരുന്നു.അടുത്തതായി കൊന്നൊടുക്കാൻ ഉദ്ദേശിക്കുന്ന സമൂഹത്തിലെ ഉന്നതരുടെയും പോലീസുകാരുടെയും ആർഎസ്എസുകാരുടെയും വിവരങ്ങളും അറസ്റ്റിലായവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു.

ഈ തെളിവുകളിലൂടെ സഞ്ചരിച്ചാണ് കേന്ദ്രം ഭീകരതയുടെ അടിവേരുകൾ ഒന്നൊന്നായി അറുത്തുമാറ്റിയത്. എല്ലാ തെളിവുകളും സമാഹരിച്ചായിരുന്നു പടയൊരുക്കം. നിരോധനമുണ്ടാകും എന്ന് പോപ്പുലർ ഫ്രണ്ട് കരുതിയെങ്കിലും ഇത്രയും സമഗ്രമായൊരു നീക്കവും നേതാക്കളുടെ അറസ്റ്റും അവർ കരുതിയില്ല. സെപ്റ്റംബർ 17 ന് കോഴിക്കോട് നടത്തിയ റാലിയുടെ ആവേശത്തിലായിരുന്ന സംഘടനയ്‌ക്ക് വല നെയ്യുന്ന എൻ.ഐ.എയെ മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഒരു വിവരങ്ങളും പുറത്തുവിടാതെ ഒറ്റയടിക്കായിരുന്നു നൂറോളം കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയത്.

Tags: PFI
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഇരുചക്രങ്ങൾ ഇരമ്പുന്നു; മോട്ടോജിപി ഭാരത് പര്യവസാനിച്ചു; 41 ടീമുകളിൽ നിന്നുള്ള 82 റൈഡർമാർ മത്സരത്തിൽ മാറ്റുരച്ചു

ഇരുചക്രങ്ങൾ ഇരമ്പുന്നു; മോട്ടോജിപി ഭാരത് പര്യവസാനിച്ചു; 41 ടീമുകളിൽ നിന്നുള്ള 82 റൈഡർമാർ മത്സരത്തിൽ മാറ്റുരച്ചു

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രം; ന്യൂജേഴ്‌സിയിൽ ഒരുങ്ങുന്ന സ്വാമിനാരായൺ അക്ഷർധാമിന് പ്രത്യേകതകളേറെ.. 

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഹിന്ദു ക്ഷേത്രം; ന്യൂജേഴ്‌സിയിൽ ഒരുങ്ങുന്ന സ്വാമിനാരായൺ അക്ഷർധാമിന് പ്രത്യേകതകളേറെ.. 

കോലിക്ക് ഇനി അല്പം വിശ്രമിക്കാം : ഇന്ത്യൻ ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്ത് രോഹിത് ശർമ

കോഹ്ലിയെയും ഗില്ലിനെയും വെട്ടി, തനിക്കിഷ്ടപ്പെട്ട പ്രിയ താരം ‘ഇവൻ’; തുറന്ന് പറഞ്ഞ് ഇന്ത്യൻ നായകൻ

കെ.ജി ജോർജിന്റെ വിയോഗം മലയാള സിനിമയ്‌ക്ക് തീരാ നഷ്ടം; വേറിട്ട പാത തുറന്ന പ്രതിഭ: കെ.സുരേന്ദ്രൻ

കെ.ജി ജോർജിന്റെ വിയോഗം മലയാള സിനിമയ്‌ക്ക് തീരാ നഷ്ടം; വേറിട്ട പാത തുറന്ന പ്രതിഭ: കെ.സുരേന്ദ്രൻ

കണക്കുക്കൂട്ടലുകൾ കിറുകൃതം; റമിത വെടിവച്ചിട്ട വെങ്കലത്തിന് പൊൻതിളക്കം

കണക്കുക്കൂട്ടലുകൾ കിറുകൃതം; റമിത വെടിവച്ചിട്ട വെങ്കലത്തിന് പൊൻതിളക്കം

ഖലിസ്ഥാനെതിരെ കടുത്ത നടപടിയുമായി ഭാരതം; ഭീകരവാദികളുടെ പേര് വിവരങ്ങൾ പുറത്തിറക്കി എൻഐഎ

ഖലിസ്ഥാനെതിരെ കടുത്ത നടപടിയുമായി ഭാരതം; ഭീകരവാദികളുടെ പേര് വിവരങ്ങൾ പുറത്തിറക്കി എൻഐഎ

Load More

Latest News

ചെറിയ കൈയബദ്ധം നാറ്റിക്കരുത്…! എന്റെ വിവാഹത്തിന് എന്നെ അഭിനന്ദിക്കാന്‍ ഞാന്‍ മതി…! ഷഹീന്‍ അഫ്രീദി വീണ്ടും എയറില്‍

ചെറിയ കൈയബദ്ധം നാറ്റിക്കരുത്…! എന്റെ വിവാഹത്തിന് എന്നെ അഭിനന്ദിക്കാന്‍ ഞാന്‍ മതി…! ഷഹീന്‍ അഫ്രീദി വീണ്ടും എയറില്‍

പൂവിന് പുതിയ പൂന്തെന്നലി‘ലെ മമ്മൂട്ടിയുടെ ഷർട്ട്, റാംജി റാവു അണിഞ്ഞ കഥ; അറിയാക്കഥ വെളിപ്പെടുത്തി ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ

പൂവിന് പുതിയ പൂന്തെന്നലി‘ലെ മമ്മൂട്ടിയുടെ ഷർട്ട്, റാംജി റാവു അണിഞ്ഞ കഥ; അറിയാക്കഥ വെളിപ്പെടുത്തി ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ

മലയാള ചലച്ചിത്രരംഗത്തിന് നികത്താനാവാത്ത നഷ്ടം; കെ ജി ജോർജിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

മലയാള ചലച്ചിത്രരംഗത്തിന് നികത്താനാവാത്ത നഷ്ടം; കെ ജി ജോർജിന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

ഏകദിനം കളിക്കാന്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ചു…! ഇപ്പോൾ പരിക്കേറ്റ് ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്? ശ്രീലങ്കന്‍ സൂപ്പര്‍ താരത്തിന് ശനിദശ

ഏകദിനം കളിക്കാന്‍ ടെസ്റ്റില്‍ നിന്ന് വിരമിച്ചു…! ഇപ്പോൾ പരിക്കേറ്റ് ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്? ശ്രീലങ്കന്‍ സൂപ്പര്‍ താരത്തിന് ശനിദശ

ഈ വിഷയങ്ങളിൽ ഓൺലൈൻ, വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകൾ അനുവദിക്കില്ല; മാർഗരേഖ പുറത്തുവിട്ട് യുജിസി

ഈ വിഷയങ്ങളിൽ ഓൺലൈൻ, വിദൂരവിദ്യാഭ്യാസ പ്രോഗ്രാമുകൾ അനുവദിക്കില്ല; മാർഗരേഖ പുറത്തുവിട്ട് യുജിസി

ഏഴാമത് ദീപ ജ്യോതിയിൽ തിളങ്ങാൻ തയ്യാറെടുത്ത് അയോദ്ധ്യ; 21 ലക്ഷം വിളക്കുകൾ തെളിയിക്കും; അണിനിരക്കാൻ 25,000 പ്രവർത്തകർ; ചരിത്രം സൃഷ്ടിക്കാൻ യോ​ഗി സർക്കാർ

ഏഴാമത് ദീപ ജ്യോതിയിൽ തിളങ്ങാൻ തയ്യാറെടുത്ത് അയോദ്ധ്യ; 21 ലക്ഷം വിളക്കുകൾ തെളിയിക്കും; അണിനിരക്കാൻ 25,000 പ്രവർത്തകർ; ചരിത്രം സൃഷ്ടിക്കാൻ യോ​ഗി സർക്കാർ

പരമ്പര പിടിക്കാൻ ഇന്ത്യ; ബുമ്രയ്‌ക്ക് വിശ്രമം; ഓസ്‌ട്രേലിയയെ നയിക്കുന്നത് സ്റ്റീവൻ സ്മിത്ത്

പരമ്പര പിടിക്കാൻ ഇന്ത്യ; ബുമ്രയ്‌ക്ക് വിശ്രമം; ഓസ്‌ട്രേലിയയെ നയിക്കുന്നത് സ്റ്റീവൻ സ്മിത്ത്

ഖലിസ്ഥാൻ അനുകൂല ബോർഡുകളും ഉച്ചഭാഷണികളും നീക്കം ചെയ്ത് കനേഡിയൻ ഗുരുദ്വാരകൾ

ഖലിസ്ഥാൻ അനുകൂല ബോർഡുകളും ഉച്ചഭാഷണികളും നീക്കം ചെയ്ത് കനേഡിയൻ ഗുരുദ്വാരകൾ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies