ശ്രീനഗർ : നിർത്തിയിട്ടിരുന്ന ബസിൽ സ്ഫോടനം . 2 പേർക്ക് പരിക്ക്. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയാണ് സ്ഫോടനം ഉണ്ടായത്. ജമ്മുകശ്മീരിലെ ഉധംപൂർ ജില്ലയിലാണ് സംഭവം .
സർവ്വീസ് കഴിഞ്ഞ ബസ് ഡൊമെയിൽ ചൗക്കിലെ പെട്രോൾ പമ്പിന് സമീപം ഒഴിഞ്ഞ സ്ഥലത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ രണ്ട് പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . സംഭവത്തെ തുടർന്ന് പോലീസും മറ്റ് ഏജൻസികളും സ്ഥലത്തെത്തിയിരുന്നു.
അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു . വലിയ അപകടമാണ് ഒഴിവായതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. പിന്നാലെ സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
Comments