ഗുവാഹട്ടി: അസമിലെ ധ്രൂബി ജില്ലയിൽ ബ്രഹ്മപുത്ര നദിയിൽ ബോട്ട് മുങ്ങി. നൂറിലധികം യാത്രക്കാർ സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്. 10 മോട്ടോർ സൈക്കിളും ഉണ്ടായിരുന്നതായാണ് വിവരം.
ധ്രൂബി ടൗണിൽ നിന്ന് 3 കിലോമീറ്റർ അകലെ അദബാരിയിലെ പാലത്തിന്റെ തൂണിൽ ഇടിച്ചാണ് ബോട്ട് മറിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. ബോട്ടിൽ നിരവധി സ്കൂൾ വിദ്യാർത്ഥികളും യാത്രക്കാരായി ഉണ്ടായിരുന്നു. ധ്രൂബി സിഎയായ സഞ്ജു ദാസ് ഉൾപ്പടെ നിരവധി സർക്കാർ ഉദ്യോഗസ്ഥരും ബോട്ടിലുണ്ടായിരുന്നു.
സംസ്ഥാന ദുരന്തനിവാരണ സേന ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഇതുവരെ 15 പേരെ രക്ഷപ്പെടുത്തി. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാനായി കൂടുതൽ സേന സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
Comments