യുഎഇ: ഐസൊലേഷൻ നിയമങ്ങളിൽ ഇളവ് വരുത്തി യുഎഇ. കൊറോണ പോസിറ്റീവ് കേസുകളിൽ ഗണ്യമായ കുറവ് വന്നതോടെയാള് ഇളവ്. രോഗം ബാധിച്ചവർ അഞ്ചു ദിവസത്തേയ്ക്ക് മാത്രം ഐസൊലേറ്റ് ചെയ്താൽ മതിയാകും. അടുത്തിടപഴകുന്നവർക്ക് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ മാത്രം പിസിആർ പരിശോധന. അടച്ചിട്ട പൊതു ഇടങ്ങളിൽ എല്ലായിടത്തും മാസ്ക് ധരിക്കുന്നത് നിർബന്ധമല്ലെന്നും യുഎഇ ദുരന്ത നിവാരണ സമിതി അറിയിച്ചു.
പുതിയ നിയമങ്ങൾ നാളെ മുതൽ നിലവിൽ വരും.പ്രായമായവരും ഭിന്നശേഷിക്കാരും ഉൾപ്പെടെയുള്ള ദുർബല വിഭാഗങ്ങളിൽ നിന്നു അടുത്ത് ഇടപഴകിയവർ പിസിആർ പരിശോധന നടത്തണം.
യുഎഇയിൽ പൊതു ഇടങ്ങളിൽ മാസ്ക് നിർബന്ധമല്ല. ആശുപത്രികൾ, പൊതുയാത്രാസംവിധാനങ്ങൾ, ആരാധനാലയങ്ങൾ എന്നിവടങ്ങളിൽ മാസ്ക് ധരിക്കണം. ആരാധനാലയങ്ങളിൽ സാമൂഹ്യ അകലം പാലിക്കേണ്ടതില്ല. സ്കൂളുകളിലും മാസ്ക് നിർബന്ധമില്ല. മിക്ക പൊതു സ്ഥലങ്ങളിലേയ്ക്കും ഫെഡറൽ സർക്കാർ വകുപ്പ് ഓഫീസുകളിലേയ്ക്കും പ്രവേശിക്കുന്നതിന് അൽ ഹൊസ്ൻ ആപ്പിലെ ഗ്രീൻ പാസ് പ്രാബല്യത്തിൽ തുടരും. എന്നാൽ ഇതിന്റെ കാലാവധി ഒരു മാസമായി ഉയർത്തിയിട്ടുണ്ട്. ഗ്രീൻ പാസ് നിലനിർത്താൻ താമസക്കാർക്ക് ഓരോ 30 ദിവസത്തിലും പിസിആർ പരിശോധനാ ഫലം നെഗറ്റീവ് ലഭിക്കണം.
Comments