തിരുവനന്തപുരം: കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര നടക്കുന്നതിനിടെ കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയിൽ തനിക്ക് മുട്ടു വേദനയുണ്ടെന്ന് തുറന്നു പറഞ്ഞ് രാഹുൽ ഗാന്ധി. തനിക്ക് കാൽമുട്ട് വേദന ഉണ്ടെന്നും എന്നാൽ പ്രവർത്തകർ നൽകുന്ന പിന്തുണയാണ് തന്നെ മുന്നോട്ട് കൊണ്ടു പോകുന്നതെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്. എപ്പോഴൊക്കെ ബുദ്ധിമുട്ട് വരുന്നുവോ, അപ്പോഴൊക്കെ പിന്തുണ നൽകാനായി ചിലർ വരുമെന്നും ചർച്ചയ്ക്കിടെ രാഹുൽ പറഞ്ഞു.
നടക്കുമ്പോൾ കാൽമുട്ടിന് പ്രശ്നമുണ്ട്, ചിലപ്പോൾ എനിക്ക് നല്ല വേദനയുണ്ടാകാറുണ്ട്. ഇന്നലെയും എനിക്ക് വളരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. പെട്ടെന്ന് ഒരു പെൺകുട്ടി വന്ന് എനിക്ക് കത്ത് തന്നു. ആ സമയം താൻ ബുദ്ധിമുട്ടുകൾ മറന്നു. എന്റെ ഏറ്റവും പ്രയാസകരമായ സമയത്ത് എന്നെ സഹായിക്കാൻ ആരോ വന്നിരിക്കുന്നു എന്ന ചിന്തയാണ് തനിക്ക് ഉണ്ടായെതന്ന് രാഹുൽ ഗാന്ധി പറയുന്നു. രാഹുൽ ഗാന്ധി പറയുന്നത് കേട്ടിരിക്കുന്ന കേരളത്തിലെ നേതാക്കളുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
Shri.Rahul Gandhi ji shares despite having knee problem, what keeps him going … What ensures that he continues to walk during #BharatJodoYatra@digvijaya_28 @Dr_Uditraj @INC_Television @INCIndia @RahulGandhi @Jairam_Ramesh pic.twitter.com/JQV3aEzlop
— KKC INDIA (@kkc_india) September 29, 2022
എഐസിസി പ്രസിഡന്റ് കെ.സി.വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുമായി സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. നേതാക്കളെല്ലാം രാഹുലിന്റെ കഥ കേട്ട് ചിരിക്കുന്നതും കാണാം. അതേസമയം, ഭാരത് ജേഡോ യാത്ര കേരളത്തിൽ അവസാനിച്ചു. 18 ദിവസമാണ് കേരളത്തിൽ യാത്ര നടന്നത്. കേരളത്തിന് പുറത്തിറങ്ങിയാൽ രാഹുൽ ഗാന്ധി നയിക്കുന്ന യാത്രയുടെ ചൂട് ആറും എന്നാണ് ഉയരുന്ന വിമർശനം.
Comments