തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ബിവ്കോ ഔട്ട് ലെറ്റുകൾക്ക് അവധി. ശനിയാഴ്ച ഒന്നാം തിയതിയും, ഞായറാഴ്ച ഗാന്ധി ജയന്തിയും ആയതിനാലാണ് അടുത്ത രണ്ട് ദിവസം ബെവ്കോ ഔട്ട്ലെറ്റുകൾ അടച്ചിടുക. വെള്ളിയാഴ്ച ബെവ്കോ ഔട്ട്ലെറ്റുകൾ വൈകീട്ട് ഏഴ് മണിയ്ക്ക് അടയ്ക്കും.
കണക്കെടുപ്പിന്റെ ഭാഗമായാണ് വെള്ളിയാഴ്ച ഏഴ് മണിയ്ക്ക് ഔട്ടലെറ്റുകൾ അടയ്ക്കുന്നത്. എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി ഒൻപതുവരെയാണ് മദ്യവിൽപ്പന ശാലകൾ പ്രവർത്തിക്കുക. ഇനി തിങ്കളാഴ്ചയാകും ബിവ്കോ ഔട്ട്ലെറ്റുകൾ തുറക്കുക.
ബിവറേജസ് കോർപ്പറേഷന് കീഴിൽ 265 ഔട്ട്ലെറ്റുകളാണ് സംസ്ഥാനത്തുള്ളത്. കൺസ്യൂമർ ഫെഡിന് 36 മദ്യവിൽപ്പന ശാലകളും മൂന്ന് ബിയർ പാർലറുമുണ്ട്. 664 ബാറുകളാണ് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.
തുടർച്ചയായ അവധി കണക്കിലെടുത്ത് മിക്ക ഔട്ട്ലെറ്റിലും രാവിലെ മുതൽ നല്ല തിരക്കായിരുന്നു. രണ്ട് ദിവസങ്ങളിൽ ബാറുകളും മുടക്കമായതിനാൽ അനധികൃത മദ്യവിൽപന തടയാൻ എക്സൈസും നടപടികൾ ശക്തമാക്കിയിട്ടുണ്ട്.
Comments