ഷാർജ:ഷാർജ എമിറേറ്റിലെ ജനങ്ങളുടെ സ്ഥിതി വിവരക്കണക്കുകൾ ശേഖരിക്കുന്ന സെൻസസ് പുരോഗമിക്കുന്നു. അഞ്ചുമാസം നീണ്ടുനിൽക്കുന്ന കണക്കെടുപ്പിൽ സ്വദേശികളുടെയും വിദേശികളുടെയും വിവരങ്ങൾ ശേഖരിക്കുമെന്ന് ഡിപാർട്മെൻറ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്മ്യൂണിറ്റി ഡവലപ്മെൻറ് അധികൃതർ അറിയിച്ചു.
2015ലെ സെൻസസിന് ഏഴ് വർഷത്തിന് ശേഷമാണ് സർക്കാർ വിവര ശേഖരണവുമായി രംഗത്തെത്തിയത്.സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിലുടെ കാഴ്ചപ്പാട് അനുസരിച്ച് എമിറേറ്റിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനാണ് കണക്കെടുപ്പെന്ന് അധികൃതർ വ്യക്തമാക്കി. ‘യൂ കൗണ്ട്’ എന്ന തീമിലാണ് ഇത്തവണ സെൻസസ് കാമ്പയിൻ നടക്കുക
Comments