സിയോൾ: ആഗോള ചിപ്പ് വ്യവസായ രംഗത്തെ പ്രതിസന്ധി രൂക്ഷമാകുന്നതായി റിപ്പോർട്ട്. തായ്വാന്റെ പ്രതിസന്ധിയ്ക്ക് പിന്നാലെ ദക്ഷിണ കൊറിയയുടെ ചിപ്പ് നിർമ്മാണ മേഖല യിലും സർവ്വകാല നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സെമികണ്ടക്ടർ നിർമ്മാണത്തി നൊപ്പം ചിപ്പ് നിർമ്മാണത്തിലും നാല് വർഷത്തേതിൽ വെച്ച് ഏറ്റവും വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.
സെമികണ്ടക്ടർ നിർമ്മാണത്തിൽ 1.7ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. 17.3ശതമാനം വളർച്ച കൈവരിച്ച ശേഷമാണ് തകർച്ചയുണ്ടായിരിക്കുന്നത്. 20 ശതമാനം കുറവാണ് ചിപ്പ് നിർമ്മാണ രംഗത്ത് സംഭവിച്ചിരിക്കുന്നത്
2018 ജനുവരിയിലാണ് ചിപ്പ് നിർമ്മാണത്തിൽ 67.3ശതമാനം താഴോട്ട് പോയത്. ഈ മാറ്റം ആഗോള തലത്തിൽ മൊബൈൽ ഫോണുകൾക്കും ടാബുകൾക്കും കംപ്യൂട്ടറുകൾക്കും വലിയ പ്രതിസന്ധിയാണുണ്ടായത്. ആഗോള കയറ്റുമതിയും 20 ശതമാനം ഇടിവ് ഈ രംഗത്ത് രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷം ഈ വർഷം വീണ്ടും പ്രതിസന്ധി രൂക്ഷമാകുന്നതായാണ് പഠനം കാണിക്കുന്നത്.
Comments