പത്തനംതിട്ട : കോന്നി ഉപജില്ലാ കായിക മേളയ്ക്കിടെ സ്കൂൾ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്. രണ്ട് തവണ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടിയ വിദ്യാർത്ഥികൾ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചും തമ്മിലടിച്ചു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടന്ന കായികമേളയ്ക്കിടെയാണ് വിദ്യാർത്ഥികൾ ഏറ്റുമുട്ടിയത്.
വിവിധ സ്കൂളിലെ വിദ്യാർത്ഥികളാണ് അടിപിടികൂടിയത്. മുൻവൈരാഗ്യമാണ് ഇതിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. രാവിലെയാണ് വിദ്യാർത്ഥികൾ തമ്മിൽ സംഘർമുണ്ടായത്. തുടർന്ന് അദ്ധ്യാപകർ പോലീസിനെ വിവരം അറിയിച്ചെങ്കിലും പോലീസിന് സംരക്ഷണം ഒരുക്കാനായില്ല.
വൈകീട്ടും വിദ്യാർത്ഥികൾ തമ്മിൽ തല്ലുണ്ടായി. സംഘർഷത്തിൽ പുറത്ത് നിന്നുള്ളവരും ഉൾപ്പെട്ടതായി വിവരമുണ്ട്. പോലീസ് എത്തിയാണ് ഇവരെ പിരിച്ചുവിട്ടത്.
Comments