തിരുവനന്തപുരം: ലഹിരി വിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഞായറാഴ്ച സംസ്ഥാനത്തെ സ്കൂളുകളിൽ നടത്താനിരുന്ന പരിപാടികൾ മാറ്റിവെച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകളും മാറ്റി വെച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു.
വ്യാഴാഴ്ച പരിപാടി നടത്തും.ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി കേരള സായുധ പോലീസും സ്റ്റുഡൻറ് പോലീസ് കേഡറ്റും ചേർന്ന് സംഘടിപ്പിക്കുന്ന കൂട്ടയോട്ടവും മാറ്റിവെച്ചു. ഞായറാഴ്ച തിരുവനന്തപുരത്ത് നടത്താൻ നിശ്ചയിച്ച സാമൂഹ്യഐക്യദാർഢ്യ പക്ഷാചരണ ഉദ്ഘാടന പരിപാടികളും റദ്ദാക്കിയതായി മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി.മുൻ ആഭ്യന്തരമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്നാണ് പരിപാടികൾ മാറ്റി വെച്ചത്.
അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്ന കോടിയേരി ബാലകൃഷ്ണൻ ചെന്നൈ അപ്പോളോ ആശുപത്രിയിൽ വെച്ച് ഇന്നലെ രാത്രി എട്ടു മണിയോടെയാണ് അന്തരിച്ചത്. മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും. രാവിലെ പത്ത് മണിയോടെ ചെന്നൈയിൽ നിന്ന് കോടിയേരിയുടെ മൃതദേഹം എയർ ആംബുലൻസിൽ കണ്ണൂരിലേക്ക് കൊണ്ടുപോകും. 11 കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് തലശ്ശേരിയിലേക്ക് വിലാപയാത്രയായി എത്തിക്കും.
Comments