ബെറ്റ് ദ്വാരക: ഗുജറാത്തിലെ ബെറ്റ് ദ്വാരകയിൽ നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട് അനധികൃതമായി സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച ഓഫീസ്
ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കി. പി എഫ് ഐയെ നിരോധിച്ചതിനെ തുടർന്ന് നടന്ന ഓപ്പറേഷനിലാണ് പി എഫ് ഐയുടെ അനധികൃതമായി നിർമ്മിച്ച ഓഫീസുകൾ തകർത്തത്.
ബെറ്റ് ദ്വാരകയിൽ നടന്ന ഓപ്പറേഷനിൽ വൻ പോലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലാണ് കെട്ടിടം പൊളിച്ചു നീക്കിയത്. സർക്കാർ സംവിധാനവുമായി ബന്ധപ്പെട്ട റവന്യു, പഞ്ചായത്ത്, മാരിടൈം, പോലീസ്, വൈദ്യുതി വകുപ്പ് തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് കെട്ടിടം ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചത്.
ബെറ്റ് ദ്വാരക പ്രദേശം പോപ്പുലർ ഫ്രണ്ട് ഭീകരരുടെ ശക്തി കേന്ദ്രമാണ്. ഇവർ സർക്കാർ അധീനതയിലുള്ള ഭൂമി കയ്യേറി കെട്ടിടങ്ങൾ നിർമ്മിച്ചു എന്ന കണ്ടെത്തലിനെ തുടർന്നാണ് സർക്കാർ നിയമ നടപടി സ്വീകരിച്ചത്. അഹമ്മദാബാദ്, ബറോഡ, സൂറത്, ബറൂച്ച് തുടങ്ങിയ ഇടങ്ങളിലായി അനധികൃതമായി നിർമ്മിച്ച പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളാണ് തകർത്തത്. ആദ്യഘട്ടത്തിൽ 15ഓളം കെട്ടിടങ്ങളാണ് പൊളിച്ചത്. വരും ദിവസങ്ങളിൽ അനധികൃതമായി കയ്യേറി നിർമ്മിച്ചവ പൊളിക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
Comments