ന്യൂഡൽഹി: കലാകാരൻ സ്റ്റേജിൽ കുഴഞ്ഞുവീണ് മരിച്ചു. രാം സ്വരൂപ് എന്നയാളാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
രാംലീല സ്റ്റേജിൽ അവതരിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. ലങ്കയിലെത്തിയ ഹനുമാൻ വാലിൽ തീപിച്ച് ഓടുന്ന രംഗമാണ് രാം സ്വരൂപ് അഭിനയിച്ചുകൊണ്ടിരുന്നത്. ഇതിനിടെ ഇയാൾക്ക് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് രാം സ്വരൂപിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
#WATCH | Video of 50-year-old man, playing the role of Hanuman in a Ramlila goes viral as he suddenly collapses and dies on stage. The incident took place in Uttar Pradesh’s Fatehpur district. pic.twitter.com/GYTwrfnhDj
— ABP LIVE (@abplive) October 3, 2022
സംഭവം നടക്കുന്ന സമയത്ത് സ്വരൂപിന്റെ ഭാര്യ അനുസൂയയും മറ്റ് കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. രാം സ്വരൂപിന് രണ്ട് വയസുള്ള ഒരു മകളുമുണ്ട്.
Comments