എറണാകുളം : ആലുവ കമ്പനിപ്പടിയിൽ നിയന്ത്രണം വിട്ട് കാറിടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു .ഹോട്ടലിൽ മുന്നിൽ നിന്നിരുന്ന സെക്യൂരിറ്റി ബംഗാൾ സ്വദേശിക്കും നിഹാലിനും അപകടത്തിൽ പരിക്ക് പറ്റിയിട്ടുണ്ട് .ആലുവ കമ്പനിപ്പടിക്ക് സമീപം ഇഫ്താർ ഹോട്ടലിന്റെ മുൻവശത്ത് ആയിരുന്നു അപകടം .
ആലുവയിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന പജീറോ കാർ ടയർ പൊട്ടി നിയന്ത്രണം വിട്ടുവന്ന് ഇരുവരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സൈക്കിൾ യാത്രക്കാരൻ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു .ഹോട്ടലിലെ സെക്യൂരിറ്റി ബംഗാൾ സ്വദേശിയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു .സൈക്കിൾ യാത്രികൻ ആരാണെന്ന് ഇതുവരെയും അറിവായിട്ടില്ല.
Comments