തിരുവനന്തപുരം: രണ്ടാഴ്ചത്തെ വിദേശപര്യടനത്തിനായി നാളെ മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര തിരിക്കും. കൊച്ചിയിൽ നിന്ന് ചൊവ്വാഴ്ച പുലർച്ചെ 2:45 നാണ് അദ്ദേഹം നേർവെയിലേക്ക് തിരിക്കുക.
മുൻ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് ഒക്ടോബർ 1 ന് നടത്താനിരുന്ന യാത്ര മാറ്റി വെച്ചിരുന്നു. മുഖ്യമന്ത്രിയെ മന്ത്രി വി ശിവൻകുട്ടി, ചീഫ് സെക്രട്ടറി വിപി ജോയ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് എന്നിവരും അനുഗമിക്കും.
സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ, വ്യവസായമേഖലകളുടെ പുരോഗതി ലക്ഷ്യമിട്ടാണ് സന്ദർശനമെന്നാണ് ഫിൻലൻഡ് സന്ദർശനത്തിന് നൽകുന്ന ഔദ്യോഗിക വിശദീകരണം.ഇംഗ്ലണ്ടും വെയ്ൽസുമാണ് സന്ദർശിക്കുന്ന മറ്റ് രണ്ടിടങ്ങൾ. വെയ്ൽസിലെ ആരോഗ്യം ഉൾപ്പെടെയുളള മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനായി മന്ത്രിതല ചർച്ചകൾ നടത്തും.
മൂന്നാം ലോകകേരളസഭയുടെ തുടർച്ചയായി ലണ്ടനിൽ സംഘടിപ്പിക്കുന്ന പ്രാദേശിക യോഗത്തിലും മുഖ്യമന്ത്രിയും സംഘവും പങ്കെടുക്കും.സന്ദർശനത്തിന്റെ വീഡിയോ കവറേജിനായി ഇന്ത്യൻ എംബസി വഴി ഏഴ് ലക്ഷം രൂപ ചെലവിട്ട് പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
Comments