പലതരത്തിലുള്ള വീഡിയോകളാണ് ഇന്ന് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. അതിൽ ചിരിപ്പിക്കുന്നവയും ചിന്തിപ്പിക്കുന്നവയും എല്ലാം ഉൾപ്പെടും. ഇവയിൽ പ്രാങ്ക് വീഡിയോകളും ഉണ്ടാവും . സാധാരണ ഗതിയിൽ ആളുകളെ നാം പ്രാങ്ക് ചെയ്യാറുണ്ട്. എന്നാൽ ഒരു രസത്തിന് കുരങ്ങിനെ പ്രാങ്കിയാലോ . എന്താവും ഉണ്ടാവുക.
ഒരു കുരങ്ങിന് കിട്ടുന്ന പണിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരു കുരങ്ങ് റോഡിലൂടെ നടന്ന് വരുന്നത് വീഡിയോയിൽ കാണാം. ശേഷം തറയിൽ ഒരു തുണി അനങ്ങുന്നത് അതിന്റെ ശ്രദ്ധയിൽപ്പെടുന്നു. പതിയെ അതിനരികിൽ എത്തിയ കുരങ്ങൻ തുണി എടുക്കാൻ ശ്രമിക്കുന്നു. പിന്നാലെ കുതിച്ച് ചാടുന്ന കുരങ്ങിനെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്. തുണിയുടെ കയറിൽ കെട്ടിയിട്ടിരുന്ന പാമ്പിനെ കണ്ടാണ് കുരങ്ങൻ പേടിച്ച് ചാടിയത്.
പാമ്പ് വ്യാജനാണെന്ന് കുരങ്ങിന് മനസിലാകുന്നില്ല. പ്രാങ്ക് ചെയ്യുന്നതിന് വേണ്ടി ഒരു സ്ത്രീ പാമ്പിന്റെ രൂപത്തിലുള്ള കളിപ്പാട്ടം അവിടെ കൊണ്ട് വയ്ക്കുകയായിരുന്നു. അവർ പല സ്ഥലങ്ങളിൽ ഇത്തരത്തിൽ പാമ്പിനെ വയ്ക്കുന്നുണ്ട്. മറ്റ് കുരങ്ങുകളും സമാനമായ രീതിയിൽ ഭയന്ന് മാറുന്നത് കാണാം.നിരവധി പേരാണ് വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. രസകരമായ ഈ ദൃശ്യങ്ങൾ പലരും ഷെയർ ചെയ്യുന്നുമുണ്ട്.
Comments