തിരുവനന്തപുരം: കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്റർക്ക് എതിരെ പീഡന പരാതി. നെടുമങ്ങാട് സ്റ്റേഷൻ മാസ്റ്റർക്കെതിരെയാണ് സഹപ്രവർത്തക പരാതി നൽകിയത്. മേലാംകോട് സ്വദേശി വേണുഗോപാലൻ നായർ അഞ്ച് മാസം മുൻപ് സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ വച്ച് അതിക്രമം കാട്ടിയെന്നാണ് ആരോപണം. ആരോപണ വിധേയനായ സ്റ്റേഷൻ മാസ്റ്റർ പരാതിയിൽ അന്വേഷണം തുടങ്ങിയതോടെ ഒളിവിൽ പോയി.
ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം . ജോലിസ്ഥലത്ത് വച്ച് അപമര്യാദയായി പെരുമാറിയെന്നും കടന്നുപിടിച്ചെന്നുമാണ് യുവതിയുടെ പരാതി. കഴിഞ്ഞ ദിവസമാണ് ഭർത്താവിനൊപ്പം നെടുമങ്ങാട് സ്റ്റേഷനിൽ എത്തി ജീവനക്കാരി പരാതി നൽകിയത്.
സ്ത്രീത്വത്തെ അപമാനിച്ചതിന് സ്റ്റേഷൻ മാസ്റ്റർക്ക് എതിരെ വിവിധ വകുപ്പുകൾ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു. തുടർന്ന് ഡിപ്പോയിൽ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ മറ്റ് വനിതാ ജീവനക്കാർ ഇയാൾക്കെതിരെ മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം.
Comments