ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ക്ഷേത്രത്തിനുള്ളിൽ വീഡിയോ പകർത്തിയ സോഷ്യൽ മീഡിയ താരത്തിനെതിരെ കേസ് എടുത്ത് പോലീസ്. ഛതർപൂർ സ്വദേശിനിയായ നേഹയാണ് ക്ഷേത്രത്തിനുള്ളിൽ വീഡിയോ ചിത്രീകരിച്ചത്. ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
‘ മുന്നി ബന്ദം ഹുയി’ എന്ന ബോളിവുഡ് ഗാനത്തിന് ചുവടുവെച്ചുള്ള വീഡിയോയാണ് യുവതി ക്ഷേത്രത്തിനുള്ളിൽ നിന്നും ചിത്രീകരിച്ചത്. ഇത് നേഹ സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ചിരുന്നു. ഇതോടെയായിരുന്നു സംഭവം പുറത്തറിഞ്ഞത്. ഇതിന് പിന്നാലെ ഹിന്ദു സംഘടനാ പ്രവർത്തകർ പോലീസിനും ആഭ്യന്തര മന്ത്രിയ്ക്കും പരാതി നൽകി.
ക്ഷേത്രത്തിനുള്ളിൽ തെറ്റായ രീതിയിൽ വസ്ത്രം ധരിച്ചാണ് നേഹ വീഡിയോ ചിത്രീകരിച്ചതെന്ന് നരോത്തം മിശ്ര പറഞ്ഞു. ഇത് തെറ്റാണ്. ഇതേ തുടർന്നാണ് പോലീസിനോട് കേസ് എടുക്കാൻ നിർദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വിമർശനം ശക്തമായതോടെ വീഡിയോ ഡിലീറ്റ് ചെയ്ത് നേഹ മാപ്പ് ചോദിച്ച് രംഗത്ത് എത്തി.
Comments