ജോർജ്ജ്ടൗൺ : ആഫ്രിക്കൻ മേഖലയിലെ കടൽക്കൊള്ളയും മയക്കുമരുന്ന് കടത്തും സമർത്ഥമായി തടഞ്ഞ് ഇന്ത്യൻ നാവികസേന. ഐഎൻഎസ് താർക്കഷ് എന്ന നാവികസേനാ കപ്പലാണ് ഗൾഫ് ഓഫ് ഗ്വയാനയിൽ നിലയുറപ്പിച്ചിരിക്കുന്നത്. പ്രാദേശിക നാവിക സേന കളെ പരിശീലിപ്പിച്ചും സമുദ്ര തീര സുരക്ഷാ ദൗത്യം ഏറ്റെടുത്തുമാണ് ഇന്ത്യ മികച്ച സഹായം നൽകിക്കൊണ്ടിരിക്കുന്നതെന്ന് നാവികസേനാ ഉദ്യോഗസ്ഥർ അറിയിച്ചു. ആദ്യമായിട്ടാണ് ആഫ്രിക്കൻ രാജ്യങ്ങളെ പരിശീലിപ്പിക്കുന്നതായി ഇന്ത്യൻ നാവിക സേന നേരിട്ട് എത്തുന്നത്.
ഗ്വയാന, ഗാബോൺ, സെനഗൽ, ടോഗോ എന്നീ രാജ്യങ്ങളുടെ സൈനികരെ പരിശീലി പ്പിക്കുന്ന ദൗത്യമാണ് ഐഎൻഎസ് താർക്കഷ് സംഘം ഏറ്റെടുത്തിരിക്കുന്നത്. സമുദ്ര തീര നിരീക്ഷണം, കടലിലെ അപകട സമയത്തെ രക്ഷാപ്രവർത്തനം, എണ്ണചോർച്ച സമയത്തെ അടിയന്തിര സാഹചര്യം നേരിടൽ അടക്കം നിരവധി വിഷയങ്ങളിൽ പരിശീലനം തുടരുകയാണെന്ന് ഗ്വയാന ഭരണകൂടം അറിയിച്ചു.
വിവിധ രാജ്യങ്ങളുമായി ചേർന്ന് സമുദ്രസുരക്ഷാ കരാറിൽ ഒപ്പിട്ട ഇന്ത്യൻ നാവിക സേന യുടെ ദൗത്യം ഏറെ ആത്മവിശ്വാസം നൽകിയതായി ഗ്വയാന ഭരണകൂടം അറിയിച്ചു. ആഫ്രിക്കൻ മേഖലയിൽ ശക്തമായ സാന്നിദ്ധ്യമായി ഇന്ത്യൻ നാവിക സേന മാറുന്നതിലെ നന്ദിയും ഗ്വയാന ഭരണകൂടം പ്രകടമാക്കി.
Comments