ഡെറാഡൂൺ :ഉത്തരാഖണ്ഡിൽ 50 പേരുമായി പോയ ബസ് 500 മീറ്റർ താഴ്ചയിലേക്ക് വീണ് അപകടം. 25 പേർ മരിച്ചു, 21 പേരെ രക്ഷപെടുത്തി. പൗരി ജില്ലയിലെ സിംഡി ഗ്രാമത്തിൽ റിക്നിഖാൽ ബിറോൺഖാൽ മോട്ടോർ റോഡിൽ വെച്ചാണ് അപകടം
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ഹരിദ്വാറിലെ ലാൽദംഗിൽ നിന്ന് പൗരിയിലെ ബിർഖാലിലേക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. ബസ് നിയന്ത്രണം വിട്ട് മലയിടുക്കിലേക്ക് മറിഞ്ഞതായാണ് പ്രാഥമിക റിപ്പോർട്ട്.
വിവാഹത്തിന് പോകുന്നവരാണ് ബസിൽ ഉണ്ടായിരുന്നത്. ഇവരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പൗരി പോലീസും സംസ്ഥാന ദുരന്ത നിവാരണ സംഘവും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്ന് ഹരിദ്വാർ എസ്പി സ്വതന്ത്ര കുമാർ സിംഗ് പറഞ്ഞു. രക്ഷപെടുത്തിയവരെ ആശുപത്രിയിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ്.
Comments