കണ്ണൂർ: ജില്ലയിൽ നിന്നും വടിവാളുൾപ്പെടെ വൻ ആയുധ ശേഖരം കണ്ടെടുത്ത് പോലീസ്. വിളക്കോട്-മുഴക്കുന്ന് പഞ്ചായത്തിലെ ചാക്കാട് നിന്നും ഓവുചാലിൽ ഒളിപ്പിച്ച നിലയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ഓവുചാലിൽ ഒളിപ്പിച്ച നിലയിൽ ആയുധങ്ങൾ കണ്ടതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് ആയുധ ശേഖരം കണ്ടത്. ചാക്കാടുള്ള ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിനടുത്തുള്ള ഓവുചാലിൽ നിന്നായിരുന്നു ആയുധങ്ങൾ പിടിച്ചെടുത്തത്.
ചാക്കിൽ കെട്ടിയായിരുന്നു ഓവുചാലിൽ ഒളിപ്പിച്ചിരുന്നത്. ഏഴ് വടിവാളുകൾ, കൈമഴു, പിച്ചാത്തി, നഞ്ചക്ക് തുടങ്ങിയവയാണ് കണ്ടെടുത്ത ആയുധ ശേഖരങ്ങളിൽ ഉള്ളത്. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.
Comments